ഭീകരാക്രമണ സാധ്യത; ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്
Sunday, May 4, 2025 8:41 AM IST
ന്യൂഡൽഹി: കാഷ്മീരിൽ സഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ശ്രീനഗറിൽ ഏപ്രിൽ 19ന് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച വിവിധ സ്ഥലങ്ങളിൽ പരിശോധന നടന്നു. പരിശോധന നിർത്തിയതിനു പിന്നാലെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ഇതിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചർച്ച നടത്തി.