ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി യു​വ​തി​യും യു​വാ​വും പി​ടി​യി​ല്‍. ക​ണ്ണൂ​ർ അ​ഞ്ചാം​പീ​ടി​ക സ്വ​ദേ​ശി​യാ​യ കെ. ​ഫ​സ​ല്‍, ത​ളി​പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ കെ. ​ഷി​ന്‍​സി​ത എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മൊ​ത​ക്ക​ര വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 20.80 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റും, 96,290 രൂ​പ​യും, മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ ര​ണ്ടു ക​വ​റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.