പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തനം; രാജസ്ഥാനിൽ യുവാവ് അറസ്റ്റിൽ
Sunday, May 4, 2025 4:50 AM IST
ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാൻ ജയ്സാൽമീറിൽ ആണ് സംഭവം.
പത്താൻ ഖാൻ എന്നയാളാണ് പിടിയിലായത്. ഐഎസ്ഐക്ക് വേണ്ടി ഇയാൾ ചാരപ്രവർത്തനം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി.
ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമാനമായ സംഭവത്തെ തുടര്ന്ന് ബീഹാർ സ്വദേശി സുനിലിനെയും അറസ്റ്റ് ചെയ്തിരുന്നു.