ബം​ഗ​ളൂ​രു: അ​ഭി​ഭാ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം റോ​ഡ​രികി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു കെ​ങ്കേ​രി​യി​ലെ സി.​വി. രാ​മ​ൻ എ​സ്റ്റേ​റ്റി​ൽ നൈ​സ് റോ​ഡി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​ച്ച് ജ​ഗ​ദീ​ശ എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​കാം കൊ​ല​പാ​ത​കം ന​ട​ന്ന​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ദേ​ഹ​മാ​കെ മ​ർ​ദ​ന​മേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ശ​രീ​രം കി​ട​ന്നി​രു​ന്ന​ത്.

മൃ​ത​ശ​രീ​ര​ത്തി​ന​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ പോ​യി തി​രി​കെ വ​രു​ന്ന വ​ഴി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.