ഡ്യൂട്ടിയെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാർ തമ്മിലടിച്ചു
Saturday, May 3, 2025 10:41 PM IST
തിരുവനന്തപുരം: ഡ്യൂട്ടിയെ ചൊല്ലി നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ബസിലെ ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിലടിച്ചു. സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരെ പോലീസ് കേസ് എടുത്തു.
തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ബസിൽ ഡീസൽ നിറയ്ക്കുവാൻ കെഎസ്ആർടിസി ഡ്രൈവറെ വെഹിക്കിൾ സൂപ്പർവൈസർ ചുമതലപ്പെടുത്തി.
ഡീസൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സ്വിഫ്റ്റ് ജീവനക്കാരായ രണ്ടുപേർ മർദിച്ചെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ പരാതി. ഡ്രൈവർ മർദിച്ചു എന്ന് സ്വിഫ്റ്റ് ജീവനക്കാരും പോലീസിൽ പരാതി നൽകി.