വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു
Saturday, May 3, 2025 10:04 PM IST
കോഴിക്കോട്: വടകരയിൽ അയൽവാസിയുടെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്. വടകര കുട്ടോത്താണ് സംഭവം.
മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. മലച്ചാൽ പറമ്പത്ത് ഷാനോജാണ് മൂവരേയും ആക്രമിച്ചത്.
ഷാനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.