അതിർത്തി ലംഘിക്കാൻ ശ്രമം; പാക് ജവാൻ പിടിയിൽ
Saturday, May 3, 2025 9:38 PM IST
ന്യൂഡൽഹി: അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാക് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ട്. രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പാക് ജവാൻ അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ പിടികൂടിയ ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ ദൃശ്യങ്ങൾ പാക് സേന പുറത്തു വിട്ടു. ഇതിനു പിന്നാലെ പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിര്‍ത്തിവയ്ക്കാൻ വാണിജ്യമന്ത്രാലയം ഉത്തരവിട്ടു.