കോഹ്ലിയും ബേതലും റൊമാരിയോയും അടിച്ചുകസറി; ആർസിബിക്ക് കൂറ്റൻ സ്കോർ
Saturday, May 3, 2025 9:15 PM IST
ബംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ജേക്കബ് ബേതലിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റൊമാരിയോ ഷെപ്പേഡാണ് സ്കോർ 200 കടത്തിയത്.
62 റൺസെടുത്ത വിരാട് കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്കോറർ.33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ജേക്കബ് ബേതൽ 55 റൺസാണ് എടുത്തത്. 33 പന്തിൽ നിന്നാണ് ബേതൽ 55 റൺസെടുത്തത്. 14 പന്തിൽ നിന്ന് 53 റൺസാണ് റൊമാരിയോ ഷെപ്പേഡ് എടുത്തത്. നാല് ബൗണ്ടറിയും ആറ് സിക്സും റൊമാരിയോയുടെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരണ മൂന്ന് വിക്കറ്റെടുത്തു. സാം കരണും നൂർ അഹ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.