ഉത്തേജക മരുന്ന് ഉപയോഗം; റാബാഡയ്ക്ക് വിലക്ക്
Saturday, May 3, 2025 7:53 PM IST
കേപ്ടണ്‍: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ദക്ഷിണാഫ്രിക്കൻ താരവും ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസ് താരവുമായ കഗീസോ റബാഡയെ താത്കാലികമായി ക്രിക്കറ്റിൽ നിന്ന് വിലക്കി. റബാഡ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിന്റെ ഭാഗമായിരിക്കെ ഏപ്രില്‍ മൂന്നിന് റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് താരത്തിന്റെ മടക്കത്തിനു കാരണമെന്നായിരുന്നു ഗുജറാത്ത് ടീം മാനേജ്മെന്റ് നല്കിയ വിശദീകരണം. സൗത്ത് ആഫ്രിക്കൻ ട്വന്റി 20 ലീഗിനിടെയാണ് സംഭവമുണ്ടായത്.
ലീഗില്‍ മുംബൈ ഇന്ത്യൻസിന്റെ കീഴിലുള്ള എംഐ കേപ്ടൗണിന്റെ താരമാണ് റബാഡ. പ്രകടനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നല്ല റബാഡ ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.