ടിപ്പർ ലോറി മറിഞ്ഞു; ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
Saturday, May 3, 2025 6:34 PM IST
തിരുവനന്തപുരം: നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. നെയ്യാറ്റിൻകര വാഴിച്ചലിലുണ്ടായ അപകടത്തിൽ കളിയിക്കവിള പൊന്നപ്പനഗർ സ്വദേശി ജിഷോ, ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജിഷോയെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്. ആനപ്പാറയിൽ നിന്നും കള്ളിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.