യുക്രെയ്നിൽ ഡ്രോൺ ആക്രമണം നടത്തി റഷ്യ; 47 പേർക്ക് പരിക്ക്
Saturday, May 3, 2025 5:24 PM IST
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലാണ് ഡ്രോണാക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് റഷ്യയുടെ ആക്രമണം ഉണ്ടായത്. ഖാർകീവ് നഗരത്തിലെ 12 ഇടങ്ങളിലായാണ് ആക്രമണം ഉണ്ടായതെന്ന് നഗരത്തിലെ മേയർ ഇഹോർ തെരെഖോവ് പറഞ്ഞു.
നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നാതായാണ് പ്രാദേശിക ഭരണകൂടം അറിയിച്ചത്.