മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു
Saturday, May 3, 2025 4:58 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ബാലാഗട്ടിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. 50 വയസുകാരനായ പ്രകാശ് പാനെയാണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. തന്റെ കൃഷിസ്ഥലത്ത് പണിയെടുക്കുന്നതിനിടെയാസ്റ്റ് പ്രകാശിനെ കടുവ ആക്രമിച്ചത്. തിരോടി പോലീസ് സ്റ്റേഷന്റെ പരിധിയാണ് ദാരുണ സംഭവമുണ്ടായത്.
കുണ്ഡ്വ ഗ്രാമത്തിന് സമീപവും കടുവ നടന്നിരുന്നു. പ്രകാശിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് കല്ലെറിഞ്ഞ് കടുവയെ തുരത്തിയത്. കടുവ കൻഹ പെഞ്ച് കടുവ സങ്കേതത്തിലേയ്ക്ക് കയറി പോയി.
പ്രകാശിന്റെ മൃതദേഹം കടാംഗി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിന് തുടർന്ന് പ്രദേശവാസികൾ പ്രതിഷേധം നടത്തി. തുടർന്ന് വനം വകുപ്പ് സ്ഥലത്ത് കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചു.