അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
Saturday, May 3, 2025 8:49 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ സൈന്യം. കാഷ്മീരിലെ കുപ്വാര, ഉറി, അഖ്നൂർ മേഖലകളിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം വെടിനിർത്തൽ ലംഘനം നടത്തിയത്.
തുടർച്ചയായ ഒൻപതാം ദിനമാണ് പാക് സൈന്യം അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ആർക്കും പരിക്കില്ലെന്നാണ് സൂചന.