പ​നാ​ജി: ഗോ​വ​യി​ൽ ക്ഷേ​ത്ര​ത്സ​വ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ഷി​ര്‍​ഗാ​വോ​യി​ലു​ള്ള ലൈരായ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ഗോ​വ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും മാ​പു​സ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. എ​ന്താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.