നഴ്സിനെ കൊലപ്പെടുത്തിയ കേസ്; ഭർത്താവ് പിടിയിൽ
Saturday, May 3, 2025 4:00 AM IST
ചെന്നൈ: നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ചിത്രയെന്ന നഴ്സ് കൊല്ലപ്പെട്ട കേസിൽ പ്രതി രാജേഷ് ഖന്നയാണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് തിരുപ്പൂർ കളക്ടറേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ചിത്രയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ചിത്ര ഭർത്താവ് രാജേഷ് ഖന്നയുമൊത്ത് നടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
പിന്നാലെ ടവർ ലൊക്കേഷനിൽ നിന്ന് രാജേഷ് മധുരൈയിൽ ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. രാത്രിയോടെ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.