ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​പ്പൂ​രി​ലെ ന​ഴ്സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ല്‍. ഭ​ർ​ത്താ​വ് രാ​ജേ​ഷ് ഖ​ന്ന​യാ​ണ് പി​ടി​യി​ലാ​യ​ത്. മ​ധു​രൈ​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ധു​രൈ സ്വ​ദേ​ശി​നി ചി​ത്ര​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​ല​യും കൈ​ക​ളും ക​ല്ല് കൊ​ണ്ട് ത​ല്ലി​ച്ച​ത​ച്ച നി​ല​യി​ലാ​യി​രു​ന്നു. തി​രു​പ്പൂ​ർ പ​ല്ല​ട​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സാ​യി​രു​ന്നു ചി​ത്ര.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ജേ​ഷ് ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.