കോഴിക്കോട് മെഡിക്കൽ കോളജിലെ യുപിഎസ് റൂമിൽ പുക; അത്യാഹിത വിഭാഗം ബ്ലോക്ക് ഒഴിപ്പിച്ചു
Friday, May 2, 2025 9:03 PM IST
കോഴിക്കോട്: മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിനോടു ചേർന്നുള്ള യുപിഎസ് റൂമിൽ പുക. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനായി ഒഴിപ്പിച്ചു.
200 ൽ അധികം രോഗികളെയാണ് ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളടക്കം പുറത്തേക്ക് മാറ്റിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. പുകയുയരാനുണ്ടായ കാരണം വ്യക്തമല്ല.