താമരശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; ആറ് പേർക്ക് പരിക്ക്
Friday, May 2, 2025 8:10 PM IST
കോഴിക്കോട്: താമരശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
താമരശേരി വാടിക്കൽ ലത്തീഫ് (58) ഈങ്ങാപ്പുഴ പൂലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം. താമരശരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു.