കല്ലാർകുട്ടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
Friday, May 2, 2025 7:07 PM IST
അടിമാലി: കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. അടിമാലി-കുമളി ദേശീയപാതയിൽ കല്ലാർകുട്ടി ഡാമിന് സമീപമാണ് അപകടമുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട് 100 അടിയോളം താഴ്ചയിൽ മുതിരപ്പുഴയാറിലെ പാറക്കൂട്ടത്തിനിടയിലേക്കാണ് കാർ മറിഞ്ഞത്. വാഹനം ഓടിച്ചിരുന്ന പെട്ടിമുടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മണി പി.എൻ. ആണ് അപകടത്തിൽപ്പെട്ടത്.
ഇയാൾ മാത്രമാണ് അപകടസമയം കാറിലുണ്ടായിരുന്നത്. പരിക്കേറ്റ മണിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.