അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ്; എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സതീശന് ചുമതല
Friday, May 2, 2025 3:01 PM IST
കോഴിക്കോട്: നിലമ്പുർ ഉപതെരഞ്ഞെടുപ്പ് അടുക്കവേ മുൻ എംഎല്‍എ പി.വി. അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
എന്നാല്‍, അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകക്ഷി ആക്കില്ല. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യോഗം ചുമതലപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുന്നണിയിൽ ഘടകകക്ഷിയാകാതെ അൻവറിനെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും യുഡിഎഫിന്റെ ആലോചനയിലുണ്ട്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം വിളിച്ചിട്ടുണ്ട്. നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്നകാര്യത്തിൽ തീരുമാനമെടുക്കാനാണ് യോഗം.