സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു
Friday, May 2, 2025 2:57 PM IST
പാലക്കാട്: സ്കൂട്ടര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ(ഒന്നര) എന്നിവരാണ് മരിച്ചത്.
പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന പൈപ്പിൽ തട്ടി മറിയുകയായിരുന്നു. ഇരുവരെയും ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ജുവിന്റെ സുഹൃത്തിന് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.