അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ച് വാസവന്; കമ്മ്യൂണിസ്റ്റ് മന്ത്രി അങ്ങനെ പറയുന്നത് നല്ല കാര്യമെന്ന് മോദി
Friday, May 2, 2025 1:40 PM IST
തിരുവനന്തപുരം: അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രി വി.എന്‍.വാസവന്റെ പരാമര്‍ശം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അദാനി തങ്ങളുടെ പാര്‍ട്നര്‍ ആണെന്ന് പറയുന്നത് ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണ്. ഇത് നല്ല കാര്യമാണെന്ന് മോദി പറഞ്ഞു.
കമ്യൂണിസ്റ്റ് മന്ത്രി സ്വകാര്യപങ്കാളിത്തത്തെ പിന്തുണയ്ക്കുന്നു. ഇതാണ് മാറിയ ഇന്ത്യയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തുറമുഖത്തിന്റെ നിര്‍മാണം അദാനി അതിവേഗം പൂര്‍ത്തിയാക്കിയെന്നും മോദി വ്യക്തമാക്കി. 30 വര്‍ഷമായി ഗുജറാത്തില്‍ അദാനിയുടെ തുറമുഖം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത്രയും വലിയ തുറമുഖം നിര്‍മിച്ചത് കേരളത്തിലാണ്. ഇക്കാര്യത്തില്‍ ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദാനി കേള്‍ക്കേണ്ടിവരുമെന്നും തമാശരൂപേണ മോദി പറഞ്ഞു
വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ സ്വാഗത പ്രസംഗം നടത്തുന്നതിനിടെയാണ് മന്ത്രി വാസവന് അദാനിയെ പാര്‍ട്ണര്‍ എന്ന് വിശേഷിപ്പിച്ചത്. പിന്നീട് നടത്തിയ പ്രസംഗത്തിൽ മോദി ഇക്കാര്യം പരാമർശിക്കുകയായിരുന്നു.