കോ​ഴി​ക്കോ​ട്: വി​ഴി​ഞ്ഞം തു​റ​മു​ഖം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി​ക്കും മാ​ത്രം അ​വ​സ​രം ന​ല്കി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് താ​നി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ അ​പ്ര​ത്യ​ക്ഷ​മാ​യേ​നെ എ​ന്ന് പ്ര​സം​ഗി​ക്കാം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് താ​നി​ല്ലെ​ങ്കി​ൽ കേ​ര​ളം ഉ​ണ്ടാ​ക്കാ​ൻ പ​ര​ശു​രാ​മ​ൻ വീ​ണ്ടും മ​ഴു ഏ​റി​യ​ണ​മെ​ന്ന് പ​റ​യാം. എ​തി​ർ ശ​ബ്ദം ഇ​രു​വ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഈ​നാം​പേ​ച്ചി​ക്ക് മ​ര​പ്പ​ട്ടി കൂ​ട്ട് എ​ന്ന​തു​പോ​ലെ​യാ​ണ് ഇ​രു​വ​രും. മോ​ദി​ക്ക് യോ​ഗി ആ​ദി​ത്യ​നാ​ഥ് പോ​ലും ഇ​ത്ര​യ്ക്ക് മാ​ച്ച് ആ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.