കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കഞ്ചാവ് പൊതി
Friday, May 2, 2025 7:06 AM IST
കോഴിക്കോട്: കഞ്ചാവ് പാക്കറ്റ് ഉപേക്ഷിച്ചനിലയിൽ. രാമനാട്ടുകര മുട്ടിയറ റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
രണ്ട് കിലോയോളം വരുന്ന കഞ്ചാവാണ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് പരിശോധന ഭയന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചവർ ഉപേക്ഷിച്ചതായാണ് സംശയം.