ബിഹാറിൽ അംബുലൻസിൽ കടത്താൻ ശ്രമിച്ച 40 പെട്ടി വിദേശ മദ്യവുമായി ഡ്രൈവർ പിടിയിൽ
Friday, May 2, 2025 6:23 AM IST
മുസാഫർപുർ: അംബുലൻസിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി ഡ്രൈവർ പിടിയിൽ. ബിഹാറിലെ മുസാഫർപുറിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
40 പെട്ടി വിദേശമദ്യമാണ് ആംബുലൻസിൽനിന്ന് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തിന് 10 ലക്ഷം രൂപ വിലവരും. ആംബുലൻസിൽ രഹസ്യ അറ നിർമിച്ച് അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.
ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മുൻപും സമാനരീതിയിൽ മദ്യം എത്തിച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
2016 മുതൽ ബിഹാറിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.