തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ർ. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കു​ന്ന റൂ​ട്ടി​ൽ വ​ഴി​വി​ള​ക്ക് ക​ത്തി​യി​ല്ല എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വ​ഴി​വി​ള​ക്ക് ക​ത്താ​ത്ത​ത് സു​ര​ക്ഷാ​വീ​ഴ്ച​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി താ​മ​സി​ക്കു​ന്ന രാ​ജ്ഭ​വ​ന് സ​മീ​പ​ത്താ​യി​രു​ന്നു പ്ര​തി​ഷേ​ധം. രാ​ജ്ഭ​വ​നി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി രാ​ത്രി ഗ​വ​ർ​ണ​ർ​ക്കൊ​പ്പം അ​ത്താ​ഴ​വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ഴി​ഞ്ഞ​ത് എ​ത്തും. തു​ട​ർ​ന്ന് തു​റ​മു​ഖം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ശേ​ഷം 12.30ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര തി​രി​ക്കും.