വോട്ടര്‍പട്ടിക കൂടുതൽ സുതാര്യമാക്കുന്നു; പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, May 1, 2025 9:13 PM IST
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക കൂടുതൽ സുതാര്യമാക്കാന്‍ മൂന്ന് പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മാർച്ചിൽ നടത്തിയ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നൽകിയ നിർദേശങ്ങൾക്കനുസൃതമായാണ് ഈ നടപടി.
ഇനി മുതൽ രജിസ്ട്രാർ ജനറലിൽ നിന്ന് ഇലക്ട്രോണിക് മാർഗം മരണ രജിസ്ട്രേഷൻ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. ബിഎല്‍ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡി കാര്‍ഡ് നല്‍കും. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കുക തുടങ്ങിയ പരിഷ്ക്കാരങ്ങളാണ് നടത്തുന്നത്.
മരിച്ചവരെ ഒഴിവാക്കാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും കമ്മീഷന് അറിയിച്ചു. മരണ രജിസ്ട്രേഷന് നടക്കുമ്പോള്‍ ഇലക്ട്രല്‍ ഡാറ്റ ബേസില്‍ എത്തുന്ന തലത്തിലാണ് പുതിയ ക്രമീകരണങ്ങൾ.
വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വോട്ടര്‍മാരുടെ പേരും സീരിയല്‍ നമ്പറും വലിയ അക്ഷരത്തില്‍ ഡിസ്പ്ലേ ചെയ്യും. ഇതുമൂലം പോളിംഗ് സ്റ്റേഷന് വേഗം തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാകും.
ഫോട്ടോകള്‍ കൂടുതല്‍ വ്യക്തമാകുന്ന നിലയില്‍ പ്രിന്റ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു.