അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ചുവയസുകാരന്റെ നില ഗുരുതരം
Thursday, May 1, 2025 4:47 PM IST
പാലക്കാട്: അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസുകാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാനാണ് ആസിഡ് കുടിച്ചത്.
ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ കൊണ്ടുവന്ന ആസിഡ് ആരും കാണാതെ കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു.