ബംഗളൂരുവിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ
Thursday, May 1, 2025 3:07 PM IST
ബംഗളൂരു: ചിക്കജാലയിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നൈജീരിയ സ്വദേശിയായ ലൊവേത്(36) ആണ് മരിച്ചത്. ഇവരുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്.
ബുധനാഴ്ച രാവിലെയാണ് ചിക്കജാലയിലെ റോഡിനോട് ചേർന്നുള്ള മൈതാനത്ത് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിക്കുകയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ലൊവേതുമായി ബന്ധമുള്ള ഏഴ് പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കുറച്ചുനാളുകളായി ബാനർഗെട്ടയിൽ താമസിക്കുകയാണ് ലൊവേത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.