നിരാഹാര സമരം അവസാനിപ്പിച്ച് ആശാപ്രവർത്തകർ
Thursday, May 1, 2025 2:30 PM IST
തിരുവനന്തപുരം: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ആശാപ്രവർത്തകർ. കഴിഞ്ഞ 42 ദിവസമായി നടത്തിവരുന്ന റിലേ നിരാഹാര സമരം ആണ് അവസാനിപ്പിച്ചത്.
ജൂൺ അഞ്ച് മുതൽ കാസർഗോഡുനിന്ന് സഞ്ചരിക്കുന്ന രാപകൽ സമരയാത്ര തുടങ്ങുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജൂൺ 17ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക.
രാപകൽ യാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന് നടന്നിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം 80 ദിവസം പിന്നിടുകയാണ്. ഇന്ന് സമരക്കാർ മെയ്ദിന റാലി സംഘടിപ്പിച്ചു.