ബർത്ത്ഡേ പാർട്ടിയിലെ ലഹരി ഉപയോഗം; പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിന് മർദനം
Thursday, May 1, 2025 8:29 AM IST
കൊച്ചി: ബർത്ത്ഡേ പാർട്ടിയിലെ ലഹരി ഉപയോഗം പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിന് ക്രൂരമർദനം. കർണാടക സ്വദേശി ചന്ദ്രനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൈ തല്ലിയൊടിച്ചത്. സംഭവത്തിൽ കാക്കനാട് തുടിയൂർ സ്വദേശി ഷാനു, മൈസൂർ സ്വദേശികളായ തേജ, വിനയ്,നന്ദൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഇടപ്പള്ളി ടോളിലെ നേതാജി റോഡിലെ അപ്പാർട്ട്മെന്റിൽ ആയിരുന്നു സംഭവം. ബർത്ത്ഡേ പാർട്ടിക്ക് എത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന സംശയത്തെ തുടർന്ന് അപ്പാർട്ട്മെന്റിൽ കയറാൻ തയാറായില്ല.
ഇതോടെ വിവരം പോലീസിൽ അറിയിച്ചുവെന്ന് സംശയിച്ച് മറ്റുള്ളവർ ചേർന്ന് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 34000 രൂപയും സംഘം തട്ടിയെടുത്തെന്നാണ് പരാതി.