മലപ്പുറത്ത് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
Thursday, May 1, 2025 7:17 AM IST
മലപ്പുറം: മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊണ്ടോട്ടി സ്വദേശി ഷിബിൻ (39) ആണ് പിടിയിലായത്.
5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവും ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.