കാ​സ​ര്‍​ഗോ​ഡ്: ച​ക്ക വെ​ട്ടു​ന്ന​തി​നി​ടെ ക​ത്തി​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ണ് എ​ട്ടു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പാ​ടി ബെ​ള്ളൂ​റ​ടു​ക്ക സ്വ​ദേ​ശി സു​ലേ​ഖ​യു​ടെ മ​ക​ൻ ഹു​സൈ​ൻ ഷ​ഹ​ബാ​സ് ആ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ തെ​ന്നി​യാ​ണ് കു​ട്ടി ക​ത്തിക്കു മു​ക​ളി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.