റാപ്പർ വേടന് കുരുക്ക് മുറുകുന്നു; പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു
Thursday, May 1, 2025 6:30 AM IST
കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ വനം വകുപ്പ് നടപടികൾ കടുപ്പിക്കുന്നു. വേടന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രംഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഏത് അന്വഷണവുമായി സഹകരിക്കുമെന്നും റാപ്പര്‍ വേടൻ കോടതിയില്‍ പറഞ്ഞിരുന്നു.
കര്‍ശന വ്യവസ്ഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണംസംഘത്തിനൊപ്പം ചെല്ലാമെന്നും വേടൻ വ്യക്തമാക്കി.