ലഹരിക്കെതിരായ ഓപ്പറേഷൻ ഡിഹണ്ട് ഫലപ്രദം: മുഖ്യമന്ത്രി
Wednesday, April 30, 2025 7:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരായ ഓപ്പറേഷൻ ഡിഹണ്ട് ഫലപ്രദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളുകളുടെ പരിസരത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകളിലടക്കം ലഹരിക്കെതിരായ പ്രചാരണം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ലഹരി ഉപയോഗത്തിനെക്കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങങ്ങൾ രഹസ്യമാക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗത്തിനെ കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ പുറത്തുപോയാൽ അതിന് ഉത്തരവാദികളാകുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.