പഹൽഗാം ആക്രമണം: ശക്തമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി
Wednesday, April 30, 2025 6:13 PM IST
തിരുവനന്തപുരം: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം മനുഷ്യരാശിയോടാകെയുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണം നടത്തിയ ഭീകരർക്കും അവരെ പിന്തുണയ്ക്കന്നവർക്കും ശക്തമായ മറുപടി നൽകാൻ രാജ്യം തയാറാകണം. ഇതിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിൽ മരിച്ചവർക്കെല്ലാം മുഖ്യമന്ത്രി ആദരമർപ്പിച്ചു.
ഏപ്രിൽ 22-നാണ് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.