പഹല്‍ഗാം ഭീകരാക്രമണം; റഷ്യ സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി
Wednesday, April 30, 2025 3:31 PM IST
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് ഒമ്പതിലെ വിക്ടറി ദിന പരിപാടിയിലേക്കാണ് പ്രധാനമന്ത്രിക്ക് ക്ഷണമുണ്ടായിരുന്നത്.
ചടങ്ങിൽ പങ്കെടുക്കാനായി റഷ്യയിലേക്ക് പോകാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മോദി എത്തില്ലെന്ന വിവരം റഷ്യ തന്നെ പുറത്തുവിടുകയായിരുന്നു.
പാക്കിസ്ഥാനെതിരേ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതിന് പിന്നാലെ ഡല്‍ഹിയില്‍ നിര്‍ണായക യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ പേരിലാണ് യാത്ര റദ്ദാക്കിയതെന്നാണ് സൂചന.