കൊ​ച്ചി: ക്രി​മി​ന​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ ബി. ​എ.​ആ​ളൂ​ർ അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വൃക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്പോ​ഴാ​യി​രു​ന്നു അ​ന്ത്യം.

സൗ​മ്യ വ​ധ​ക്കേ​സി​ല്‍ പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത് ആ​ളൂ​രാ​ണ്. കൂ​ട​ത്താ​യ ജോ​ളി കേ​സ്, ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​രി കേ​സ്, തു​ട​ങ്ങി കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു.

തൃ​ശൂ​ര്‍ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി​യാ​ണ് ആ​ളൂ​ര്‍. പൂ​നെ​യി​ല്‍ നി​ന്നാ​ണ് ആ​ളൂ​ര്‍ നി​യ​മ​ബി​രു​ദം നേ​ടു​ന്ന​ത്. 1999 ലാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്ത​ത്. പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ പ്രാ​ക്‌​ടീ​സ് ചെ​യ്തു.