തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു. മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വീ​ണു. ക​ട​ലി​ൽ വീ​ണ​വ​ർ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന് രാ​വി​ലെ 6.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഴി​മു​ഖ​ത്താ​യി​രു​ന്നു അ​പ​ക​ടം. ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന വ​ള്ളം ത​ല​കീ​ഴാ​യി മ​റി​ഞ്ഞി​രു​ന്നു. 17 പേ​ർ ക​ട​ലി​ൽ വീ​ണു. പി​ന്നീ​ട് ഇ​വ​ർ നീ​ന്തി ക​ര​യ്ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.