അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കും; തെളിവുണ്ടെന്ന അവകാശവാദവുമായി പാക് മന്ത്രി
Wednesday, April 30, 2025 10:32 AM IST
ഇസ്ലാമബാദ്: അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ തങ്ങളുടെ പാക് വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍. പാകിസ്ഥാന് തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും മന്ത്രി എക്സിൽ കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണമാണ്. ഇതിന്റെ പേരില്‍ അടുത്ത 24-36 മണിക്കൂറിനുള്ളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കാന്‍ പദ്ധതിയിടുന്നതായി പാകിസ്ഥാന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചെന്നും തരാർ അവകാശപ്പെട്ടു.
ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിനെ അറിയിച്ചു. ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാണ് ഷഹബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിനെ അറിയിച്ചത്.