കോ​ലാ​ര്‍: പ​ന്ത​യം​വെ​ച്ച് അ​ഞ്ച് കു​പ്പി മ​ദ്യം വെ​ള്ളം​ചേ​ര്‍​ക്കാ​തെ കു​ടി​ച്ച യു​വാ​വ് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ക​ര്‍​ണാ​ട​ക​യി​ലെ പൂ​ജ​ര​ഹ​ള്ളി സ്വ​ദേ​ശി കാ​ര്‍​ത്തി​ക്(21) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​കു​പ്പി മ​ദ്യം വെ​ള്ളം ചേ​ര്‍​ക്കാ​തെ കു​ടി​ച്ചാ​ല്‍ പ​തി​നാ​യി​രം രൂ​പ ന​ല്‍​കാ​മെ​ന്ന് സു​ഹൃ​ത്ത് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ മ​ദ്യം കു​ടി​ച്ച​ത്.

തു​ട​ർ​ന്ന് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.