വിജയവഴിയിൽ തിരിച്ചെത്താൻ പഞ്ചാബ്; പകരംവീട്ടാൻ ചെന്നൈ
Wednesday, April 30, 2025 7:13 AM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി 7.30 മുതൽ ചെന്നൈയിലെ ചെപ്പോക്കിലാണ് മത്സരം.
വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും പഞ്ചാബ് കിംഗ്സ് കളത്തിലിറങ്ങുക. ആർസിയോടേറ്റ പരാജയത്തിന് ശേഷം കോൽക്കത്തയെ നേരിട്ടെങ്കിലും കനത്ത മഴയെ തുടർന്ന് മത്സരം ഉപേക്ഷിച്ചു. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള പഞ്ചാബ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
മറുവശത്ത് ചെന്നൈയുടെ ലക്ഷ്യം പഞ്ചാബിനോട് പകരംവീട്ടുക എന്നതായിരിക്കും. സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയ മത്സരത്തിൽ പഞ്ചാബിനായിരുന്നു ജയം. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈയ്ക്ക് നാല് പോയിന്റാണുള്ളത്.