ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്നു വിരമിക്കും
Wednesday, April 30, 2025 6:42 AM IST
തിരുവനന്തപുരം: ശാരദാ മുരളീധരൻ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിയും. സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ.
ഭർത്താവ് വി. വേണു ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ശാരദാ മുരളീധരൻ ചീഫ് സെക്രട്ടറിയായത്. ഡോ. എ. ജയതിലകാണ് ശാരദാ മുരളീധരന്റെ പിൻഗാമി.
ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായാണ് ഡോ. എ. ജയതിലക് ചുമതലയേൽക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്.