യുവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണ-ഇന്റർമിലാൻ ആദ്യപാദ സെമി ഇന്ന്
Wednesday, April 30, 2025 6:05 AM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എഫ്സി ബാഴ്സലോണ-ഇന്റർമിലാൻ സെമിഫൈനലിലെ ആദ്യ പാദ മത്സരം ഇന്ന്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30 നാണ് മത്സരം.
ബാസ്ണലോണ ഒളിമ്പിക് സ്റ്റേഡിയമാണ് വേദി. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്ണ്ടിനെ കീഴടക്കിയാണ് ബാഴ്സലോണ സെമിയിലെത്തിയത്.
ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് ഇന്റർമിലാൻ സെമിയിൽ കടന്നത്. മേയ് ആറിനാണ് രണ്ടാം പാദ സെമി പോരാട്ടം.