കലിംഗ സൂപ്പർ കപ്പ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
Wednesday, April 30, 2025 4:52 AM IST
ഭുവനേശ്വർ: 2025 കലിംഗ സൂപ്പർ കപ്പിലെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ആദ്യ സെമിയിൽ ഐഎസ്എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർജയന്റ് എഫ്സി ഗോവയെ നേരിടും. വൈകുന്നേരം 4.30 മുതലാണ് മത്സരം.
രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്സി ജംഷഡ്പുർ എഫ്സിയുമായി ഏറ്റുമുട്ടും. രാത്രി എട്ടിനാണ് മത്സരം. എല്ലാം മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് നടക്കുക. മേയ് മൂന്നിനാണ് ഫൈനൽ.