ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Wednesday, April 30, 2025 1:14 AM IST
കോഴിക്കോട്: ലഹരിക്കേസ് പ്രതി പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പന്നിയങ്കര കണ്ണഞ്ചേരിയില്‍ ആണ് സംഭവം.
അര്‍ജാസ് എന്നയാളാണ് പോലീസുകാരെ കുത്തി പരിക്കേൽപ്പിച്ചത്. പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ബാബു, സിപിഒ ശരത് രാജന് എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്.
പോലീസുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇറച്ചിക്കടയില്‍ കയറിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ചിട്ടുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇയാളെ പോലീസ് പിന്തുടര്ന്നത്.
ബ്രൗണ്‍ ഷുഗര്‍ പ്രതി ഓടുന്നതിനിടെ വലിച്ചെറിഞ്ഞെന്ന് പോലീസ് പറഞ്ഞു. നിരവധി ലഹരികേസുകളില്‍ പ്രതിയാണ് അര്‍ജാസ്.