പാലക്കാട്ട് അനധികൃതമായി സൂക്ഷിച്ചിരുന്ന 1800 ലിറ്റർ കള്ള് പിടികൂടി
Wednesday, April 30, 2025 12:44 AM IST
പാലക്കാട്: ചിറ്റൂരിൽ കള്ള് ചെത്ത് തോപ്പുകളിൽ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ് പിടിച്ചെടുത്തു. ചിറ്റൂർ കോഴിപ്പതി വില്ലേജിൽ കുട്ടിയപ്പകൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും ആണ് കള്ള് പിടികൂടിയത്.
690 ലിറ്റർ കള്ളാണ് ഇയാളുടെ തോട്ടത്തിൽനിന്ന് പിടിച്ചെടുത്തത്. പിന്നാലെ വെങ്കിടാചലപതി എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 1110 ലിറ്റർ കള്ളും പിടികൂടി.
എക്സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കള്ള് പിടികൂടിയത്.