സ്റ്റാർക്കിന് മൂന്നു വിക്കറ്റ്; ഡൽഹിക്ക് 205 റൺസ് വിജയലക്ഷ്യം
Tuesday, April 29, 2025 9:51 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡൽഹിക്ക് 205 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി.
44 റൺസ് നേടിയ അംഗ്കൃഷ് രഘുവൻഷിയാണ് കോൽക്കത്തയുടെ ടോപ് സ്കോറര്‍. റഹ്മാനുള്ള ഗുര്‍ബാസും സുനിൽ നരൈനും മികച്ച തുടക്കമാണ് കോൽക്കത്തയ്ക്ക് നൽകിയത്. 12 പന്തിൽ 26 റൺസ് നേടിയ ഗുര്‍ബാസിനെ നഷ്ടമാകുമ്പോള്‍ ടീം മൂന്ന് ഓവറിൽ 48 റൺസാണ് നേടിയത്.
റിങ്കു സിംഗ് 25 പന്തിൽ 36 റൺസ് നേടി. 61 റൺസാണ് രഘുവന്‍ഷിയും റിങ്കുവും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് കോൽക്കത്തയ്ക്ക് തിരിച്ചടിയായി. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും അക്സർ പട്ടേലും വിപ്രജ് നിഗവും രണ്ടുവിക്കറ്റ് വീഴ്ത്തി.