പാ​ല​ക്കാ​ട്: ഷൊ​ർ​ണു​രി​ൽ​നി​ന്നു കാ​ണാ​താ​യ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി. മൂ​ന്നു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

16 വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ൾ വൈ​കി​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. ബ​ന്ധു​ക്ക​ൾ ഷൊ​ർ​ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചെ​റു​തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഷൊ​ർ​ണൂ​രി​ലെ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന കൂ​ന​ത്ത​റ, കൈ​ലി​യാ​ട്, ദേ​ശ​മം​ഗ​ലം സ്വ​ദേ​ശ​നി​ക​ളാ​ണു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ. ദേ​ശ​മം​ഗ​ല​ത്തു​ള്ള സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ വീ​ട്ടി​ൽ​നി​ന്നു പോ​യ​ത്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​വ​സാ​ന ലൊ​ക്കേ​ഷ​ൻ കോ​യ​ന്പ​ത്തൂ​രി​ലെ ഉ​ക്ക​ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് നാ​ടു​വി​ട്ട​തെ​ന്നാ​ണ് കു​ട്ടി​ക​ൾ ന​ൽ​കി​യ പ്രാ​ഥ​മി​ക മൊ​ഴി.