പുലിപ്പല്ല് കൈവശം വച്ച കേസ്; വേടനെ രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു
Tuesday, April 29, 2025 3:48 PM IST
കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജെസിഎഫ്എം കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.
പുലിപ്പല്ല് കൈവശം വച്ച സംഭവത്തില്‍ വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
വേടനെ ഇന്ന് എറണാകുളത്തെ ഫ്ളാറ്റിലും ബുധനാഴ്ച തൃശൂർ വിയ്യൂരിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും.
അതേസമയം, വേടന് അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കഞ്ചാവുമായി വേടനേയും മറ്റ് എട്ടുപേരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയത്.